BusinessQatar

“ചായ, കാപ്പി, ചോക്ലേറ്റ് ഫെസ്റ്റിവൽ” ആരംഭിച്ചു

ഖത്തർ കോഫി, ടീ, ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ഇന്നലെ ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ 50 നെ അപേക്ഷിച്ച്, 70-ലധികം പ്രദർശകർ ഈ വർഷം പങ്കെടുക്കുന്നു. “ഏറ്റവും അസാധാരണമായ ഉത്സവം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന 10 ദിവസത്തെ ഇവന്റ് വ്യാഴാഴ്ച അൽ ബിദ്ദ പാർക്കിൽ ആരംഭിച്ചു. മുൻ പതിപ്പുകളും ഇവിടെ തന്നെയാണ് നടന്നിരുന്നത്.

മാർച്ച് 11 വരെ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ നടക്കുന്ന 10 ദിവസത്തെ ഫെസ്റ്റിവലിൽ ദിവസേനയുള്ള റോവിംഗ് പ്രകടനങ്ങൾ, മാജിക് ഷോ, പാട്ടും നൃത്തവും ഉൾപ്പെടെ തത്സമയ വിനോദ പരിപാടികൾ സജ്ജീകരിച്ചിട്ടുണ്ട്.

2023 എഡിഷനിൽ കുട്ടികൾക്കായി ഒരു പ്രത്യേക കിഡ്സ് ഏരിയ സമർപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം 22,000 പേർ ഉണ്ടായിരുന്നിടത്ത് ഇക്കുറി 20,000 മുതൽ 25,000 വരെ ആളുകൾ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“ഞങ്ങൾക്ക് കോഫിയും മധുരപലഹാരങ്ങളും എല്ലാം വാഗ്ദാനം ചെയ്യുന്ന 70 ഓളം കോഫി ഷോപ്പുകളുണ്ട്.  ഉത്സവത്തോടനുബന്ധിച്ച് അവർ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. ദൈനംദിന വിനോദ പരിപാടികളുള്ള ഒരു സ്റ്റേജ് ഈ പതിപ്പിന്റെ സവിശേഷതയാണ്,” ഫെസ്റ്റിവൽ മാനേജർ ജോർജ്ജ് സൈമൺ വിശദീകരിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button