Qatar
വാരാന്ത്യത്തിൽ ശക്തമായ കാറ്റും പൊടിയും, താപനില 38 ഡിഗ്രി വരെ ഉയർന്നേക്കും

വാരാന്ത്യത്തിൽ ശക്തമായ കാറ്റും പൊടി നിറഞ്ഞ കാലാവസ്ഥയും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) പ്രവചിക്കുന്നു.
പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതായി തുടരും, വെള്ളിയാഴ്ച്ച വൈകുന്നേരം വരെ കടൽ തീരത്ത് പ്രക്ഷുബ്ധമായിരിക്കും.
വാരാന്ത്യത്തിൽ താപനില 28 ഡിഗ്രി സെൽഷ്യസിനും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
വെള്ളിയാഴ്ച്ച, വടക്കുപടിഞ്ഞാറൻ കാറ്റ് 10 മുതൽ 18 നോട്ട് വരെ വേഗതയിൽ വീശും, ചിലപ്പോൾ 28 നോട്ട് വരെ വേഗതയിലേക്ക് കാറ്റെത്താം. പിന്നീട് 3 മുതൽ 10 നോട്ട് വരെ വേഗതയായി കുറയും. കടലിലെ തിരമാലകൾ 3 മുതൽ 8 അടി വരെ ഉയരും, രാത്രിയിൽ 2 മുതൽ 4 അടി വരെയും ഉയരും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE