Qatar

അൽ ബവാരിഹ് വിൻഡ് സീസൺ: കാറ്റും പൊടിയും നിറഞ്ഞ കാലാവസ്ഥയിൽ വാഹനം ഓടിക്കുന്നതിൽ ജാഗ്രത വേണം

മെയ് മാസത്തോടെ ആരംഭിക്കുന്ന അൽ ബവാരിഹ് വിൻഡ് സീസൺ, കാറ്റും പൊടിയും നിറഞ്ഞ കാലാവസ്ഥ കൊണ്ടു റോഡുകളിലും വാഹനങ്ങളിലും പ്രതികൂലതകൾ സൃഷ്ടിക്കുന്നു.
ഈ സാഹചര്യത്തിൽ, കാഴ്ചശക്തി കുറയുന്നത് മുതൽ എഞ്ചിൻ തകരാറുകൾ വരെ സംഭവിക്കാം. അതിനാൽ, വാഹന നിരത്തിൽ ഇറക്കുമ്പോൾ മതിയായ അകലം പാലിക്കുകയും, വേഗത കുറക്കുകയും ചെയ്യുന്നത് ആവശ്യമാണ്.

വാഹന പരിപാലനത്തിനും സുരക്ഷിത യാത്രയ്ക്കുമായി ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ:

  1. എയർ ഫിൽട്ടറുകൾ പരിശോധിക്കുക
    പൊടിയുള്ള കാലാവസ്ഥയിൽ എയർ ഫിൽട്ടറും കാബിൻ ഫിൽട്ടറും കൂടുതല്‍ ലോഡിന് വിധേയമാകുന്നു. ഇവ എൻജിൻ പെർഫോമൻസിനെ നേരിട്ട് ബാധിക്കും.
  2. ടയറുകളുടെ ഗ്രിപ്പ് ഉറപ്പാക്കുക
    പൊടി അടിഞ്ഞ റോഡുകളിൽ ടയർ ഗ്രിപ്പ് കുറയാം. പഴയ ടയറുകൾ വളരെ എളുപ്പം സ്‌ളിപ്പ് ചെയ്യും. അപകടം ഒഴിവാക്കാൻ സ്ഥിരപരിശോധന നിർബന്ധം.
  3. ബ്രേക്ക് സിസ്റ്റം ചെക്ക് ചെയ്യുക
    പൊടി ബ്രേക്ക് പാഡുകൾക്കും ഡിസ്കുകൾക്കും കേടുകൾ വരുത്താം. ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ബ്രേക്കിന്റെ പ്രവർത്തനം പരിശോധിക്കുക പമ്പ് ചെയ്ത് നിർത്തുന്നതും ഉചിതം .
  4. ഗ്ലാസ്, ലൈറ്റുകൾ, വൈപ്പറുകൾ പരിശോധിക്കുക
    കാഴ്ചശക്തിക്കായി ഹെഡ്‌ലൈറ്റുകളും വിൻഡ്ഷീൽഡും വൈപ്പറുകളും പരിശോധിക്കുക പഴകിയ വൈപ്പറുകൾ ഗ്ലാസിൽ സ്ക്രാച്ച് വീഴ്ത്താൻ സാധ്യതയുണ്ട്.

വിവരങ്ങൾ പങ്കുവച്ചത്:
ഹാഷിം ബിൻ അറ്റക്കോയ
Drive Dynamics Garage Automobile Service – 66777296 Umm Salal Ali

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button