LegalQatar

കടൽക്കാക്കകളെ പിടികൂടി വിൽക്കാൻ ശ്രമം: ഖത്തറിൽ നിരവധി പേർ അറസ്റ്റിലായി

മത്സ്യബന്ധന ബോട്ടിനുള്ളിൽ കടൽക്കാക്കകളെ പിടികൂടി ഒളിപ്പിക്കുകയും വിൽക്കാൻ ശ്രമിക്കുകയും ചെയ്ത നിരവധി പേർ അറസ്റ്റിലായി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) കടൽക്കാക്കകളെ രക്ഷപ്പെടുത്തി. ഇവയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്. 

ഈ വ്യക്തികൾ സ്വീകരിച്ച നടപടി മത്സ്യബന്ധന നിയന്ത്രണ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് മന്ത്രാലയം പറഞ്ഞു. മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് റുവൈസ് തുറമുഖത്ത് ബോട്ട് തടഞ്ഞുനിർത്തിയ ശേഷമായിരുന്നു ഇവരുടെ അറസ്റ്റ്. ഇവരെ തുടർ നിയമനടപടികൾക്കായി അധികാരികൾക്ക് അയച്ചതായി മന്ത്രാലയം അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button