HealthQatar

ഖത്തറിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരിൽ ആറിലൊന്നിൽ കൂടുതൽ ഇന്ത്യക്കാർ

ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ ആറിലൊന്നിലധികം പേരും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഖത്തറിൽ കോവിഡ് ബാധിച്ച് ഇത് വരെ മരണപ്പെട്ടവരുടെ എണ്ണം 600 ആണ്. ഇതിൽ ഇന്ത്യക്കാരായ 106 പേർ വരും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഒരു ചോദ്യത്തിന് മറുപടിയായി പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്.

ഗൾഫ് രാജ്യങ്ങളിൽ മൊത്തം മരണപ്പെട്ടവരുടെ എണ്ണത്തിൽ ഏറ്റവും കുറവ് നിരക്ക് ഖത്തറിലാണ്. യുഎഇ- 1920, കുവൈറ്റ്-2279, സൗദി-8115, ഒമാൻ-3498, ബഹ്‌റൈൻ-1382 എന്നിങ്ങനെയാണ് മരണസംഖ്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button