വാക്സീൻ സംസ്‌ഥാന സർക്കാർ സർട്ടിഫിക്കറ്റിന് അംഗീകാരമില്ല. പ്രവാസികൾക്ക് പിന്നെയും പ്രതിസന്ധി
84 ദിവസത്തെ ഇടവേള പൂർത്തിയാവുന്നതിന് മുൻപ് രണ്ടാം ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് കേരള സർക്കാർ നൽകുന്ന വാക്സീൻ സർട്ടിഫിക്കറ്റിന് വിദേശരാജ്യങ്ങളിൽ അംഗീകാരമില്ലാത്തത് പല പ്രവാസികളെയും കുഴക്കുന്നു. ആദ്യ ഡോസ് സർട്ടിഫിക്കറ്റിലെ ഔദ്യോഗിക മുദ്രയും ക്യുആർ കോഡും കേന്ദ്ര സർക്കാരിന്റെയും രണ്ടാം ഡോസ് സർട്ടിഫിക്കറ്റിലെ ഔദ്യോഗിക മുദ്രയും ക്യുആർ കോഡും സംസ്ഥാന സർക്കാരിന്റെയും ആകുന്നതാണ് പ്രശ്നം. സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റിന് വിദേശരാജ്യങ്ങളിൽ അംഗീകാരമില്ല. അത് കൊണ്ട് തന്നെ വിദേശരാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിന് രണ്ടാം ഡോസ് സ്വീകരിച്ചതായി തെളിയിക്കലാണ് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നത്.
പ്രശ്നം പരിഹരിക്കാമെന്ന് ആരോഗ്യവകുപ്പ് ഉറപ്പുനൽകി ഒരുമാസമായിട്ടും നടപടി ഉണ്ടായിട്ടില്ല. വിദേശത്ത് പോകുന്ന പ്രവാസികൾക്ക് വേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുന്നതിനു വേണ്ടിയായിരുന്നു 28 ദിവസം പിന്നിട്ടവർക്ക് കേരള സർക്കാറിന്റെ കീഴിൽ രണ്ടാം ഡോസും സർട്ടിഫിക്കറ്റും നൽകാൻ ആരംഭിച്ചത്.