BusinessQatar

ലുലുവിൽ വൻ ഡിസ്കൗണ്ടുകളുടെ “സൂപ്പർ ഡെയ്സ്” തുടങ്ങി

ലുലു ഹൈപ്പർമാർക്കറ്റിന്റെ സൂപ്പർ ഡേയ്‌സ്’ പ്രൊമോഷൻ ഇന്ന് മുതൽ ആരംഭിച്ചു. 2023 ഡിസംബർ 3 വരെ നീണ്ടുനിൽക്കുന്ന ഓഫറുകളിൽ ഇലക്‌ട്രോണിക്‌സ്, മൊബൈൽ ഫോണുകൾ, വെയറബിൾസ്, ബ്യൂട്ടി ഫാഷൻ, ഗ്രോസറി, ഫ്രഷ് ഫുഡ് എന്നിവയ്ക്കുൾപ്പടെ മിക്ക ഉൽപ്പന്നങ്ങൾക്കും ഗണ്യമായ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള തലത്തിൽ, ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് സീസണിന് സമാന്തരമായാണ് ലുലുവിന്റെ സൂപ്പർഡെയ്സ്.

ഉപഭോക്താക്കൾക്ക് രാജ്യവ്യാപകമായി ലുലു ഹൈപ്പർമാർക്കറ്റ് ലൊക്കേഷനുകളിലും www.luluhypermarket.com എന്ന ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ വഴിയും ഓഫറുകൾ നേടാം.

കൂടാതെ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, സാരികൾ, ചുരിദാറുകൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ, ബേബി ആക്‌സസറികൾ, തിരഞ്ഞെടുത്ത സൺഗ്ലാസുകൾ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഹാഫ് പേ ബാക്ക് പ്രൊമോഷന്റെ ഭാഗമായി പകുതി തുക തിരികെ ലഭിക്കാൻ അർഹതയുണ്ട്. 200 റിയാൽ വിലയിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് 100 റിയാൽ സമ്മാന വൗച്ചർ തൽക്ഷണം ലഭിക്കുന്നതാണ് ഇത്.

ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഷോപ്പിംഗ് സീസണിന് മുന്നോടിയായി അവതരിപ്പിക്കുന്ന ഏറ്റവും വലിയ പ്രമോഷൻ ആണിതെന്ന് ലുലു വക്താവ് വ്യക്തമാക്കി. കൂടാതെ എക്‌സ്‌ക്ലൂസീവ് ഓൺലൈൻ ഡിസ്കൗണ്ടുകളോടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

സീസണിൽ പ്രതീക്ഷിക്കുന്ന തിരക്ക് കണക്കിലെടുത്ത്, ലുലു ഹൈപ്പർമാർക്കറ്റ് തങ്ങളുടെ ജീവനക്കാർ, വാഹനങ്ങൾ, മറ്റു സന്നാഹങ്ങൾ എന്നിവയുൾപ്പടെയുള്ളവയുടെ എണ്ണം വർധിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button