Qatar
ഗ്രൂപ്പ് ഘട്ടം എക്കാലത്തെയും മികച്ചത്; ഖത്തർ ലോകകപ്പിനെ പുകഴ്ത്തി റിഷി സുനക്


2022 ഫിഫ ലോകകപ്പ് ഖത്തറിൽ ഇതുവരെ രേഖപ്പെടുത്തിയ മികച്ച വിജയങ്ങളെ യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി ഋഷി സുനാക് പ്രശംസിച്ചു.
ഞായറാഴ്ച രാത്രി ഇംഗ്ളണ്ട് ടീമിന് പ്രീ-ക്വാർട്ടർ ആശംസകൾ നേരവേ ട്വീറ്റിൽ യുകെ പ്രധാനമന്ത്രി പറഞ്ഞു: “ഇതുവരെ അവിശ്വസനീയമായ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിന് ഹാറ്റ്സ് ഓഫ്. ഗ്രൂപ്പ് ഘട്ടം എക്കാലത്തെയും മികച്ചവയിൽ ഒന്നായി ഓർമ്മിക്കപ്പെടും.”
വെള്ളിയാഴ്ച അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി യുകെ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
കോളിനിടയിൽ, ഫിഫ ലോകകപ്പ് ഖത്തർ 2022 സംഘാടനത്തിൽ സുനക് അമീറിനെ അഭിനന്ദിക്കുകയും മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് ആശംസകൾ നേരുകയും ചെയ്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB