ഖത്തറിൽ ഇന്ന് ഏറ്റവും തണുപ്പേറിയ രാത്രി; ഈ ആഴ്ച്ച മുഴുവൻ മഴ
ജനുവരി 2 ഇന്ന് മുതൽ ആഴ്ച അവസാനം വരെ രാജ്യത്ത് മഴയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ഇടവിട്ടുള്ള സമയങ്ങളിൽ മഴയുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകും, അത് ചിലപ്പോൾ ഇടിമിന്നലായി മാറിയേക്കാം.
ഇന്നത്തെ രാത്രിയാണ് വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസമെന്നും ക്യുഎംഡി അറിയിച്ചു.
കാറ്റ് പ്രധാനമായും വടക്കുപടിഞ്ഞാറ് വടക്കുകിഴക്കായി ലഘുവായ വേഗതയിൽ നിന്ന് മിതമായ വേഗതയിലേക്ക് വീശുകയും ഇടിമിന്നലോടുകൂടി ശക്തമായി മാറുകയും ചെയ്യും.
പരമാവധി താപനില 20-24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 14-17 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കൂടാതെ തെക്കൻ, ബാഹ്യ പ്രദേശങ്ങളിൽ താപനില ഇതിലും കുറവായിരിക്കും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരതമ്യേന തണുത്ത കാലാവസ്ഥയാണ് ഖത്തറിൽ അനുഭവപ്പെടുന്നത്. അൽ കരാന മേഖലയിൽ ഏറ്റവും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, അതേസമയം താപനില ദോഹയിൽ 18 ഡിഗ്രി സെൽഷ്യസിൽ എത്തി.
കഴിഞ്ഞയാഴ്ച, ഖത്തറിന്റെ പല ഭാഗങ്ങളിലും സാമാന്യം ശക്തമായ മഴ പെയ്തിരുന്നു. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ 15.1 മില്ലിമീറ്റർ മഴ പെയ്തതായി ക്യുഎംഡി അറിയിച്ചു, ഇത് രാജ്യത്തുടനീളം കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണ്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സംയുക്ത മഴക്കെടുതി അടിയന്തര സമിതി എല്ലാ മുനിസിപ്പാലിറ്റികളിലെയും അധികാരികളുടെ സഹകരണത്തോടെ രാജ്യത്തുടനീളം മഴയെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കിയിട്ടുണ്ട്.
184 എന്ന നമ്പർ വഴി ഏകീകൃത കോൾ സെന്ററിലെ പ്രധാന ഓപ്പറേഷൻ റൂമിൽ സഹായത്തിനായി വിളിക്കാം. ഇത് കൂടാതെ അതോറിറ്റിയുടെ നമ്പർ 188 ലും സഹായങ്ങൾ ലഭ്യമാകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB