Qatar

ലുസൈൽ എക്സ്പ്രസ് ഹൈവേയിൽ ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) ലുസൈൽ എക്സ്പ്രസ് വേയിലെ അൽ ഗസ്സർ ഇന്റർചേഞ്ചിലെ ടണൽ തിങ്കളാഴ്ച മുതൽ മൂന്ന് രാത്രികളിൽ അടച്ചിടും. 5/6 ഇന്റർചേഞ്ചിൽ നിന്ന് അൽ ഖഫ്ജി സ്ട്രീറ്റിലേക്കുള്ള ഗതാഗതം പുലർച്ച 1 മണി മുതൽ രാവിലെ 5 മണി വരെ നാല് മണിക്കൂർ നേരത്തേക്കാണ് അടക്കുക. ബുധനാഴ്ച വരെ ഇത് തുടരും.

5/6 ഇന്റർചേഞ്ചിൽ നിന്ന് അൽ ഖസർ ഇന്റർചേഞ്ച് ടണൽ വഴി അൽ ഖഫ്ജി സ്ട്രീറ്റിലേക്ക് വരുന്ന റോഡ് യാത്രക്കാർ വലത്തേക്ക് തിരിഞ്ഞ്, യു-ടേൺ എടുത്ത് ഫ്ലൈഓവറിൽ പോയി വേണം പോകാൻ.

താൽക്കാലിക ഗതാഗത നിരോധനം സംബന്ധിച്ച് അഷ്ഗൽ റോഡ് ചിഹ്നങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ ചിഹ്നങ്ങൾ പിന്തുടരുകയും വേഗപരിധി പാലിക്കുകയും ചെയ്യണമെന്ന് അഷ്ഗൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button