ഖത്തറിൽ കൊവിഡ് പോസിറ്റീവ് ആവുന്നവരുടെ, 10 ദിവസ ഹോം ക്വാറന്റൈൻ കാലയളവ് ആരംഭിക്കുന്നത് സ്വാബ് എടുത്ത തീയതി മുതലാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (എച്ച്എംസി) കമ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ മുന അൽ മസ്‌ലമാനി അറിയിച്ചു. റിസൾട്ട് ലഭിക്കുന്ന തിയ്യതി മുതൽ അല്ല ക്വാറന്റീൻ ആരംഭിക്കേണ്ടത്.
രാജ്യത്ത് ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് ബാധിതർ 10 ദിവസ ഹോം ക്വാറന്റീൻ അനുഷ്ഠിച്ചാൽ മതിയെന്നും ആശുപത്രിയിൽ വരേണ്ടതില്ലെന്നും ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ആദ്യ 5 ദിവസം മുറിയിൽ ഒറ്റയ്ക്കും ബാക്കി ദിനങ്ങൾ മാസ്‌ക് ധരിച്ച് വീട്ടിനുള്ളിലും ചെലവഴിക്കണം.
പിഎച്സിസി/എച്എംസി കേന്ദ്രങ്ങളിലൊന്നിലാണ് ടെസ്റ്റ് നടത്തിയതെങ്കിൽ, റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ, ഫലങ്ങൾ നാല് മണിക്കൂറിനുള്ളിൽ എഹ്‌തെറാസ് ആപ്പിൽ സ്വയമേവ ദൃശ്യമാകുമെന്ന് അൽ മസ്‌ലമാനി പറഞ്ഞു.