WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

സൈബർ സുരക്ഷയുടെ കാര്യത്തിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായി ഖത്തർ

ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്‌സ് (ജിസിഐ) 2024ൽ വർഷത്തിൽ ഖത്തർ ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചതായി ദേശീയ സൈബർ സുരക്ഷാ ഏജൻസി (എൻസിഎസ്എ) അറിയിച്ചു. സൈബർ സുരക്ഷയുടെ കാര്യത്തിൽ “മാതൃക” രാജ്യമായി ഐക്യരാഷ്ട്രസഭയുടെ ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ ഖത്തറിനെ അംഗീകരിച്ചു.

സെപ്‌തംബർ 13ന് പുറത്തിറക്കിയ പുതിയ സൂചിക പ്രകാരം നിയമം, സാങ്കേതികം, നിയന്ത്രണം, ശേഷി വികസനം, സഹകരണം എന്നിങ്ങനെ സൈബർ സുരക്ഷയുടെ എല്ലാ പ്രധാന മേഖലകളിലും ഖത്തർ മികവ് പുലർത്തുന്നതായി കാണിക്കുന്നു. പ്രാദേശികമായും അന്തർദേശീയമായും സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള സമർപ്പണത്തെ വ്യക്തമാക്കി ഖത്തർ ഓരോ മേഖലയിലും മുഴുവൻ മാർക്ക് നേടി.

സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികൾക്കെതിരെ ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഖത്തറിൻ്റെ നിരന്തരമായ ശ്രമങ്ങൾ ശരിയായ പാതയിലാണെന്ന് ഈ നേട്ടം അടിവരയിട്ടു വ്യക്തമാക്കുന്നു.

ഗ്ലോബൽ സൈബർ സുരക്ഷാ സൂചിക 2024 രാജ്യങ്ങൾ അവരുടെ സൈബർ സുരക്ഷാ പ്രതിബദ്ധതകൾ എത്രത്തോളം നിറവേറ്റുന്നുവെന്ന് വിലയിരുത്തുന്നു. സൈബർ സുരക്ഷയുടെ അഞ്ചു തൂണുകളും ശക്തമായി നിലനിർത്തുന്നതിനു വേണ്ടി പ്രതിബദ്ധത പ്രകടിപ്പിക്കുന്ന 46 രാജ്യങ്ങളെ ടയർ 1ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button