Qatar
വിദേശത്ത് നിന്ന് തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്: ഖത്തറിന്റെ പുതിയ നിയമഭേദഗതിയിലെ സുപ്രധാന നിർദ്ദേശങ്ങൾ അറിയുക.
ദോഹ: വിദേശത്ത് നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതി പാസാക്കിയതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. പുതിയ ഭേദഗതിയിലെ സുപ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
- വിദേശത്ത് നിന്ന് വീട്ടു തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോള്‍ റിക്രൂട്ടിങ് കമ്പനികള്‍ ആ രാജ്യത്തെ തൊഴില്‍ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണം.
- ഖത്തറിലെത്തും മുമ്പായി തന്നെ തൊഴിലാളിക്ക് തൊഴിലുടമയുടെ ഒപ്പോട് കൂടിയ കരാറിന്റെ പകർപ്പും അനുബന്ധ വിവരങ്ങളും നൽകണം.
- തൊഴിലുടമയുടെ അണ്ടറിൽ തൊഴിൽ ആരംഭിക്കുന്നത് വരെ താമസ സൗകര്യവും ഭക്ഷണവും റിക്രൂട്ടിങ് ഏജന്‍സി ഏർപ്പാട് ചെയ്തിരിക്കണം.
- പ്രബേഷന്‍ കാലയളവ് 9 മാസമായി ഉയർത്തി. മൂന്ന് മാസത്തെ പ്രാഥമിക ടെസ്റ്റിങ്ങ് കാലയളവ് കൂടാതെ ആറ് മാസം പ്രബേഷന്‍ കാലയളവായി നല്‍കണം.
- ഈ കാലയളവിൽ, തൊഴിലാളി ജോലി ഉപേക്ഷിച്ച് പോവുകയോ ജോലി ചെയ്യാതിരിക്കുകയോ ഗുരുതരമായ രോഗത്തിൽ അകപ്പെടുകയോ ചെയ്താൽ, തൊഴിലുടമയുടെ ചെലവായ തുകയിൽ നിശ്ചിത ശതമാനം ഒഴിച്ച് ബാക്കി റിക്രൂട്ടിങ് ഏജന്‍സി ഗാരന്റി നിൽക്കണം.
- മറിച്ച്, തൊഴിലാളിയെ മര്‍ദ്ദിക്കുകയോ കരാര്‍ ലംഘനം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ തൊഴിലുടമയുടെ ഈ അവകാശത്തിന് സാധുതയുണ്ടാവില്ല.