ഖത്തറിൽ വാഹനങ്ങൾ സർവീസിന് നൽകുന്ന ഉപഭോക്താക്കൾക്കുള്ള അവകാശങ്ങൾ അറിയിച്ചിരിക്കുകയാണ് വാണിജ്യ-വ്യവസായ മന്ത്രാലയം. മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം ഇക്കാര്യങ്ങൾ പാലിക്കാൻ സർവീസ് സെന്ററുകൾ ബാധ്യസ്ഥരാണ്.
1. റിപ്പയറിംഗിനാവശ്യമായ കാലയളവ് സർവീസ് സെന്റർ, ഒപ്പോട് കൂടിയ രേഖാമൂലം അറിയിക്കണം. രേഖയിൽ കസ്റ്റമറും ഒപ്പ് വെക്കണം.
2. റിപ്പയറിങിന് ആവശ്യമായ തുകയും റിപ്പയറിംഗ് പൂർത്തിയാവുന്ന തിയ്യതിയും കസ്റ്റമറെ അറിയിക്കണം.
3. ഇന്‍ഷുര്‍ ചെയ്ത വാഹനത്തിന് 14 ദിവസത്തില്‍ കൂടുതല്‍ റിപ്പയറിങ് കാലാവധി സംഭവിക്കുകയാണെങ്കിൽ മറ്റൊരു വാഹനം പകരം നൽകണം.
4. സര്‍വീസിനുള്ള വാറന്റി പിരീഡ് കരാർ ലഭിക്കേണ്ടതുണ്ട്
5. വാറന്റി കഴിഞ്ഞ വാഹനത്തിന്റെ റീപ്ലേസ് ചെയ്യുന്ന പാര്‍ട്ടിന് വാറന്റി ഉണ്ടെങ്കിൽ ആ വാറന്റി ലഭിക്കേണ്ടതുണ്ട്
6. ദീർഘകാലം ഉപയോഗക്ഷമമായ വസ്തുക്കള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സ് ലഭിക്കാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ട്.
7. അറബി ഭാഷയില്‍ ഇന്‍വോയിസ് നൽകണം.