Qatar
ഖത്തറിൽ കൊവിഡ് ചികിത്സയിലായിരുന്ന ദീർഘകാല പ്രവാസി മരണപ്പെട്ടു
ദോഹ: കോവിഡ് ബാധിച്ച് കഴിഞ്ഞ 5 മാസത്തോളമായി ഹമദ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശി അന്തരിച്ചു. ദീർഘകാല ഖത്തർ പ്രവാസിയായിരുന്ന അസീസ് മുരിയാട് ആണ് ഇന്നലെ പുലർച്ചെ മരണപ്പെട്ടത്. മുൻ പെട്രോളിയം ജീവനക്കാരനായിരുന്ന അദ്ദേഹം കെഎംസിസി കൂത്തുപറമ്പ് മണ്ഡലം മെമ്പറുമായിരുന്നു. ഭാര്യ: ഷാഹിദ. മക്കള്‍: ഷാഹില്‍, ഷഹാന, ഷാഹിന്‍. മൃതദേഹം കെഎംസിസി മയ്യത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് അബൂഹമൂർ ഖബർസ്ഥാനിൽ മറവു ചെയ്തു.