ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് നീട്ടിയതായി പൊതുജനരോഗ്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് മാസത്തിലും നിലവിലെ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. സമീപദിവസങ്ങളിൽ ഖത്തറിൽ കോവിഡ് കേസുകൾ ഉയർന്നതാണ് തീരുമാനത്തിന് പിന്നിൽ.
നേരത്തെ, 4 ഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതം പുനഃസ്ഥാപിക്കാനായിരുന്നു ഖത്തർ മന്ത്രിസഭ തീരുമാനിച്ചിരുന്നത്. ഇതിനായി മെയ് 28 ന് തുടങ്ങിയ ലഘൂകരണങ്ങൾ ജൂണ് 18 ന് രണ്ടാം ഘട്ടവും ജൂലൈ 9 ന് മൂന്നാം ഘട്ടവും പിന്നിട്ടിരുന്നു. പരിപൂർണ്ണമായ സാധാരണനില കല്പിച്ചിരുന്ന നാലാം ഘട്ടം ജൂലൈ 30 നാളെ മുതൽക്കാണ് ആസൂത്രണം ചെയ്യപ്പെട്ടിരുന്നത്. സമീപ ആഴ്ചകളിൽ ആദ്യമായി ഇന്നലെ ഖത്തറിൽ പ്രതിദിന കേസുകൾ 200 കടന്നിരുന്നു.