WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

മില്ലെനിയലുകൾക്ക് ഏറ്റവും മികച്ച ജോലിസ്ഥലങ്ങൾ; മുൻനിരയിൽ ഖത്തർ

ഖത്തർ ആസ്ഥാനമായുള്ള കമ്പനികൾ ഈ വർഷത്തെ ബെസ്റ്റ് വർക്ക്പ്ലേസ് ഫോർ മില്ലേനിയൽസ്’ റാങ്കിംഗിൽ മികവ് പുലർത്തി. ലോകമെമ്പാടുമുള്ള 60-ലധികം രാജ്യങ്ങളിലെ മികച്ച ജോലിസ്ഥലങ്ങളെ അംഗീകരിക്കുന്ന ഒരു ആഗോള ഗവേഷണ, പരിശീലന, കൺസൾട്ടൻസി സ്ഥാപനമായ “ഗ്രേറ്റ് പ്ലേസ് ടു വർക്ക്,” 2024-ൽ മില്ലേനിയലുകൾക്കുള്ള മികച്ച 100 ജോലിസ്ഥലങ്ങൾ പ്രഖ്യാപിച്ച ലിസ്റ്റിലാണ് ഖത്തരി കമ്പനികളുടെ മുന്നേറ്റം.

2000 ന് ശേഷം മാത്രം തൊഴിൽ വിപണിയിൽ പ്രവേശിച്ച വ്യക്തികൾക്ക് മികച്ച തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ഒന്നാമതെത്തിയ കമ്പനികളിൽ 30 വൻ കമ്പനികൾ, 40 ഇടത്തരം, 30 ചെറുകിട കമ്പനികൾ എന്നിവ ഉൾപ്പെടുന്നു.

‘ചെറിയ’ വിഭാഗത്തിൽ ഖത്തറിൽ നിന്ന് ഷിഫ്റ്റ് ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.  എനർജി ആൻഡ് വാട്ടർ അക്കാദമി (ഇഡബ്ല്യുഎ), ഹൗഡൻ ഗാർഡിയൻ, യൂണിയൻ സ്‌ക്വയർ ഹൗസ്, വേൾഡ് സോൺ ഷിപ്പിംഗ് സർവീസസ്, ദി ബോക്‌സ് സെൽഫ് സ്‌റ്റോറേജ് സർവീസസ് എൽഎൽസി, മൂഡ് റൂഫ്‌ടോപ്പ് ലോഞ്ച്, ലൈഫ് ഷീൽഡ് കമ്പനി, നെറ്റ്‌സ് ഇൻ്റർനാഷണൽ, എക്‌സോണിക് ഷിപ്പിംഗ് എൽഎൽസി, ബിസിനസ് എന്നിവയാണ് മേഖലയിലുടനീളമുള്ള മറ്റ് കമ്പനികൾ.  

കൂടാതെ നോളജ് ഇക്കണോമി ഏജൻസി – കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി, ധമൻ അറേബ്യ ഫോർ ട്രേഡിംഗ് & കോൺട്രാക്ടിംഗ് (DAC), റിമോട്ട് ആപ്പ്‌സ്, AD സ്കോളേഴ്സ് മാർക്കറ്റിംഗ് മാനേജ്മെൻ്റ്, ടൈം എൻ്റർടെയ്ൻമെൻ്റ്, കോബർഗ് ടെക്നോളജീസ്, ISST ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് റീജിയണൽ ഓഫീസ്, അൽ ഷാബിബ് ട്രേഡിംഗ് LLC, WFOOD, InsZone, തിമര്യ, ബ്ലൂ ഓഷ്യൻ അക്കാദമി, സിൽവർ ഫൗണ്ടേഷൻ, സ്ഫാന ചാരിറ്റി ഹെൽത്ത് സർവീസസ് അസോസിയേഷൻ, എയിംസ് ഗൾഫ് ഇൻഷുറൻസ് ബ്രോക്കേഴ്സ്, നോബി4, പ്രോലൈൻ, ഫുഡ് പീപ്പിൾ എന്നിവയും ലിസ്റ്റിലുണ്ട്.

‘വലിയ’ വിഭാഗത്തിൽ, മക്‌ഡൊണാൾഡ്‌സ് ഖത്തർ പട്ടികയിൽ ഇടം നേടി. എമിറേറ്റ്‌സ് ഫാസ്റ്റ് ഫുഡ് കമ്പനി, മക്‌ഡൊണാൾഡ് യുഎഇ ഗ്രൂപ്പ്, ഹമൂദ് എച്ച് അൽ-ഹമ്മദ് ഫോർ ട്രേഡിംഗ് & കോൺട്രാക്ടിംഗ് കമ്പനി, ബുർജീൽ ഹോൾഡിംഗ്സ്, അജ്മൽ പെർഫ്യൂംസ് ഗ്രൂപ്പ്, ഡിപി വേൾഡ്, ഹിൽട്ടൺ, സാനിപെക്സ് ഗ്രൂപ്പ്, ബിന ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെൻ്റ് ഹോൾഡിംഗ് കമ്പനി, മെഡ്‌ട്രോണിക്, സിസ്‌കോ, ടെലി പെർഫോമൻസ്, ശോഭ റിയാലിറ്റി, പിസി മറൈൻ സർവീസസ്, DHL Express, Millennium Hotels, Ahalia Medical Group, Marriott International, Globelink West Star Shipping L.L.C, Arada Developments LLC. എന്നിവയാണ് ലിസ്റ്റിലെ മറ്റുള്ളവ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button