Qatar

ഖത്തറിലേക്ക് ആദ്യമായി അയൺമാൻ 70.3 എത്തുന്നു; രജിസ്‌ട്രേഷൻ ആരംഭിച്ച് വിസിറ്റ് ഖത്തർ


സ്‌പോര്‍ട്‌സ് ടൂറിസത്തിനും വലിയ തോതിലുള്ള ആഗോള പരിപാടികള്‍ക്കും ഒരു മുന്‍നിര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രഥമ ‘അയണ്‍മാന്‍ 70.3’ (Ironman 70.3) ഖത്തറിലേക്ക് വരുന്നു. 2027 മാര്‍ച്ച് 18 മുതല്‍ 20 വരെ പഴയ ദോഹ തുറമുഖത്ത് വെച്ചാണ് അന്താരാഷ്ട്ര ട്രയാത്ത്ലൺ കലണ്ടറിലെ ഈ പ്രമുഖ കായിക മാമാങ്കം നടക്കുക. ഇതിനായുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ വിസിറ്റ് ഖത്തർ ആരംഭിച്ചു കഴിഞ്ഞു.

ഈ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നവർ പഴയ ദോഹ തുറമുഖത്തിന്റെ ശാന്തമായ വെള്ളത്തിലൂടെ 1.9 കിലോമീറ്റര്‍ നീന്തണം. അതിന് ശേഷം 90 കിലോമീറ്റര്‍ സൈക്ലിംഗും, തുടർന്ന് ദോഹയിലെ ഏറ്റവും പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളുടെയും ആകര്‍ഷണങ്ങളുടെയും കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന 21.1 കിലോമീറ്റര്‍ ഓട്ടത്തോടെയുമാണ് മത്സരം അവസാനിക്കുക. മാര്‍ച്ച് 20-ന് നടക്കുന്ന പ്രധാന റേസിന് പുറമേ, മാര്‍ച്ച് 19-ന് കുട്ടികൾക്കായി അയണ്‍കിഡ്‌സ് റേസും (Ironkids Race) ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി www.ironman.com/races/im703-doha എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Related Articles

Back to top button