Qatar
മലയാളി യുവതി ദോഹയിൽ ഷോക്കേറ്റ് മരണപ്പെട്ടു
ദോഹയിൽ മലയാളി യുവതിയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി ലഫ്‌സിന സുബൈർ (28) ആണ് താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ചതായി കാണപ്പെട്ടത്. ദോഹയിൽ ബിസിനസ് നടത്തുന്ന മീത്തലെ പീടികയിൽ സഹീർ ആണ് ഭർത്താവ്.
ഐൻ ഖാലിദിലെ താമസ സ്ഥലത്താണ് സംഭവം. കുളിമുറിയിൽ കയറി ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴാണ് മരണപ്പെട്ട നിലയിൽ കണ്ടത്. കുളിമുറിയിൽ ഷോക്കേറ്റതാണ് മരണകാരണം എന്നു നിഗമനം.
നാദാപുരം വാണിമേൽ ചെന്നാട്ട് സുബൈറും ഖമർലൈലയുമാണ് മാതാപിതാക്കൾ. അദാൻ മുഹമ്മദ്, ഐദ ഖദീജ, ഐദിൻ ഉസ്മാൻ എന്നിവരാണ് മക്കൾ. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ചേക്കും.