HealthQatar

ജിസിസി രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ; എക്‌സപ്ഷണൽ റെഡ് ലിസ്റ്റ് കുറച്ചു; ജനുവരി 30 മുതൽ പ്രാബല്യത്തിൽ

ഖത്തർ യാത്രാനയത്തിൽ കോവിഡ് അപകടനിലയെ അടിസ്ഥാനമാക്കി രാജ്യങ്ങളെ തരം തിരിച്ച ഗ്രീൻ, റെഡ്, എക്സപ്ഷണൽ റെഡ് ലിസ്റ്റുകളിൽ മാറ്റം വരുത്തി ആരോഗ്യമന്ത്രാലയം. പുതിയ ലിസ്റ്റ് ജനുവരി 30 വൈകിട്ട് 7 മുതൽ പ്രാബല്യത്തിൽ വരും.

പുതിയ ലിസ്റ്റിൽ, ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ 143 ൽ നിന്ന് 117 ആയി കുറഞ്ഞു. റെഡ് ലിസ്റ്റ് രാജ്യങ്ങൾ 86 ആയി ഉയരുകയും ചെയ്തു. ബഹ്‌റൈനും ഒമാനും ഉൾപ്പെടെ എല്ലാ ജിസിസി രാജ്യങ്ങളും റെഡ് ലിസ്റ്റിലാണ് എന്നത് ശ്രദ്ധേയമാണ്.

എക്സപ്ഷണൽ റെഡ് ലിസ്റ്റ് രാജ്യങ്ങൾ 9 ൽ നിന്ന് 6 ആയി കുറഞ്ഞിട്ടുണ്ട്. ഇന്ത്യ ഇപ്പോഴും എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ തന്നെ തുടരുന്നു. ആയതിനാൽ ഇന്ത്യക്കാരുടെ യാത്രാ-ക്വാറന്റീൻ ക്രമങ്ങളിൽ മാറ്റമില്ല. ഫിലിപ്പീൻസിനെ വീണ്ടും എക്സപ്ഷണൽ റെഡിൽ ഉൾപെടുത്തി. ബംഗ്ലാദേശ്, ഈജിപ്ത്, നേപ്പാൾ, പാകിസ്ഥാൻ എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റു രാജ്യങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button