HealthQatar

2 പിഎച്ച്സിസി കേന്ദ്രങ്ങളുടെ സമയത്തിൽ മാറ്റം

2021 ഒക്ടോബർ 22 വെള്ളിയാഴ്ച മുതൽ വാരാന്ത്യങ്ങളിൽ (വെള്ളി, ശനി) ഉമ്മ ഗുവൈലിന ആരോഗ്യ കേന്ദ്രം തുറന്ന് പ്രവർത്തിക്കില്ല. അതേ ദിവസങ്ങൾ മുതൽ വാരാന്ത്യങ്ങളിൽ അൽ തുമാമ ആരോഗ്യ കേന്ദ്രം പകരം തുറന്ന് പ്രവർത്തിക്കുമെന്നും പിഎച്സിസി അറിയിച്ചു.

വാരാന്ത്യത്തിൽ മുൻകൂർ അപ്പോയിന്മെന്റ് ഇല്ലാതെ ഉമ്മു ഗുവൈലിന ഹെൽത്ത് സെന്ററിൽ ചികിത്സക്കെത്തുന്ന രോഗികൾക്ക് അൽ തുമാമ, എയർപോർട്ട്, ഒമർ ഇബ്ൻ അൽ ഖത്താബ്, അൽ വക്ര ഹെൽത്ത് സെന്ററുകളിൽ പകരം സേവനം ലഭ്യമാക്കുമെന്നും പിഎച്ച്സിസി അറിയിച്ചു.

ഈ കേന്ദ്രങ്ങളിൽ അടിയന്തിര സേവനങ്ങൾ, വാക്സിനേഷൻ ക്ലിനിക്, ഡെന്റൽ ക്ലിനിക്, ഫാർമസി, റേഡിയോളജി, ലബോറട്ടറി എന്നിവയെല്ലാം ലഭ്യമാവുന്നതാണ്.

കോവിഡ് വാക്സിനു വേണ്ടിയുള്ള എല്ലാ അപ്പോയിന്മെന്റുകളും പിന്നീടുള്ള തീയതികളിലേക്ക് മാറ്റുകയും പുതിയ സമയവും സ്ഥലവും രോഗികളെ അറിയിക്കുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button