Qatar

അൽ ഫഹൈഹീൽ സ്ട്രീറ്റിലെ റോഡ് അഞ്ച് ദിവസത്തേക്ക് അടച്ചിടും

അൽ ഫഹൈഹീൽ സ്ട്രീറ്റിൽ 150 മീറ്റർ ദൂരത്തിൽ അൽ വക്ര ഹോസ്പിറ്റൽ റൗണ്ടബൗട്ട് മുതൽ മജ്ലിസ് അൽ താവൂൻ സ്ട്രീറ്റ് വരെയുള്ള  വണ് വേ റോഡ് താത്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്‌ഗാൽ അറിയിച്ചു. ഒക്ടോബർ 21 വ്യാഴാഴ്ച മുതൽ 5 ദിവസത്തേക്കാണ് റോഡ് അടക്കുക.

ഈ കാലയളവിൽ, റോഡ് യാത്രക്കാർ അൽ വുക്കൈർ റോഡ് വഴി വലത്തേക്ക് തിരിഞ്ഞ് അൽ വക്ര ന്യൂ റോഡിലേക്കും തുടർന്ന് വീണ്ടും വലത്തേക്ക് മജ്ലിസ് അൽ താവൂൻ സ്ട്രീറ്റ് വഴിയും പോകണമെന്നും അഷ്‌ഗാൽ നിർദ്ദേശിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button