Qatar

സോഷ്യൽ മീഡിയയിൽ ഔദ്യോഗിക രേഖ പോസ്റ്റ് ചെയ്ത ഖത്തർ സർക്കാർ ജീവനക്കാരൻ അറസ്റ്റിലായി

സോഷ്യൽ മീഡിയയിൽ ഔദ്യോഗിക രേഖ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതിന് ഖത്തറിലെ സർക്കാർ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കുന്നതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കാൻ എല്ലാ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാരോടും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button