Qatar
ഖത്തറിൽ സ്റ്റണ്ടുകൾ നടത്തിയ വാഹനം പിടിച്ചെടുത്ത് തകർത്തു കളഞ്ഞതായി ആഭ്യന്തരമന്ത്രാലയം
അശ്രദ്ധമായി വാഹനമോടിക്കുകയും മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ സ്റ്റണ്ടുകൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു എസ്‌യുവി പിടിച്ചെടുത്ത് തകർത്തു കളഞ്ഞതായി ആഭ്യന്തര മന്ത്രാലയം (MoI) സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
വാഹനം കണ്ടുകെട്ടാൻ ഉടമക്കെതിരെ ജുഡീഷ്യൽ വിധി പുറപ്പെടുവിച്ചു. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.