Qatar

യുനെസ്കോ ‘ക്രിയേറ്റീവ് സിറ്റി’യായി ദോഹ; ഗൾഫ് മേഖലയിൽ നിന്നാദ്യം

യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക്കിൽ ദോഹയേയും ഉൾപ്പെടുത്തി. ‘ക്രിയേറ്റീവ് സിറ്റി ഓഫ് ഡിസൈനാ’യി തിരഞ്ഞെടുക്കപ്പെടുന്ന ഗൾഫ് മേഖലയിലെ ആദ്യ നഗരമാണ് ദോഹ.

ഖത്തർ മ്യൂസിയം ചെയർപേഴ്‌സൺ എച്ച് ഇ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി നേട്ടം ട്വിറ്ററിൽ പങ്കുവെച്ചു. ദോഹയിലെ യുനെസ്‌കോ റീജിയണൽ ഓഫീസ് ഡയറക്ടർ അന്ന പൗളിനിയും ദോഹയെ ഈ നേട്ടത്തിൽ അഭിനന്ദിച്ചു.

യുനെസ്‌കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയുടെ നിയമനത്തെത്തുടർന്ന്, ലോകമെമ്പാടും, 49 പുതിയ നഗരങ്ങളെ യുനെസ്‌കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിൽ (യുസിസിഎൻ) ഉൾപ്പെടുത്തിയിട്ടുണ്ട്. 

സുസ്ഥിരമായ നഗരവികസനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സംസ്കാരത്തിലും സർഗ്ഗാത്മകതയിലും – കരകൗശല, നാടോടി കല, ഡിസൈൻ, ഫിലിം, ഗ്യാസ്ട്രോണമി, സാഹിത്യം, മാധ്യമം, സംഗീതം തുടങ്ങിയവയിൽ നിക്ഷേപിക്കുന്ന 90 രാജ്യങ്ങളിലെ 295 നഗരങ്ങളിൽ ഇപ്പോൾ നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്നുണ്ട്.

2004-ൽ സ്ഥാപിച്ച യുനെസ്കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്ക് (UCCN), യുനെസ്കോയുടെ നിർവചനത്തിൽ, ഒരു പൊതു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനൊപ്പം, പ്രാദേശിക തലത്തിൽ അവരുടെ വികസന പദ്ധതികളുടെ ഹൃദയഭാഗത്ത് സർഗ്ഗാത്മകതയും സാംസ്കാരിക വ്യവസായങ്ങളും സ്ഥാപിക്കുകയും അന്താരാഷ്ട്ര തലത്തിൽ സജീവമായി സഹകരിക്കുകയും ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button