ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ പുതുതായി സ്ഥാപിച്ച ഗെയ്റ്റ് ലാബ്+, അത്യാധുനിക ത്രിമാന (3-ഡി) മോഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അഡ്വാൻസ്ഡ് മോഷൻ അനാലിസിസ് ലബോറട്ടറി പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാൻ മുഹമ്മദ് അൽ കുവാരി ഇന്ന് സന്ദർശിച്ചു വിലയിരുത്തി.
ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (ക്യുആർഐ) സ്ഥിതി ചെയ്യുന്ന ഈ സേവനം കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പ്രത്യേക രോഗനിർണയ, ചികിത്സാ റീഹാബിലിറ്റേഷൻ സേവനങ്ങളുടെ ഏറ്റവും പുതിയ കേന്ദ്രമാണ്.
ബാലൻസ്, ശക്തി, കോർഡിനേഷൻ, എൻഡുറൻസ്, പോസ്ചറൽ വിന്യാസം, സന്ധി ചലനാത്മകത, ചലന പാറ്റേണുകൾ എന്നിവയുൾപ്പെടെ ഗെയ്റ്റ് പ്രകടനത്തിന്റെ വിവിധ ഡൊമെയ്‌നുകളെ അഭിസംബോധന ചെയ്യുന്ന നടത്തവുമായി ബന്ധപ്പെട്ട ഡയഗ്‌നോസ്റ്റിക് സേവനങ്ങളും ചികിത്സയും നൽകുന്ന Gait Lab+ ഇത്തരത്തിലുള്ള ഏറ്റവും ആധുനിക സംവിധാനം കൂടിയാണ്.
ഗെയ്റ്റ് ലാബിൽ ചേർത്തിരിക്കുന്ന പ്ലസ് (+) ചിഹ്നം, പെർഫോമൻസ് ഒപ്റ്റിമൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള സംയോജിത വ്യായാമങ്ങളും പരിശീലന പ്രോട്ടോക്കോളുകളും ചേരുന്ന വിപുലമായ ചികിത്സാ സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും ലഭ്യതയെ സൂചിപ്പിക്കുന്നു.
രോഗി പരിചരണത്തിന് സമഗ്രമായ സമീപനം ഉറപ്പാക്കുന്നതിനായി ക്യുആർഐയിലെ വിദഗ്ധരുടെ മൾട്ടി ഡിസിപ്ലിനറി ടീമാണ് ചികിത്സാ പദ്ധതി ഒരുക്കുക. ഗെയ്റ്റ് ലാബ് ട്രയേജ് ടീം നടത്തുന്ന പ്രാരംഭ സ്ക്രീനിംഗിനായി എച്ച്എംസി ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് രോഗികളെ ഗെയ്റ്റ് ലാബ്+ ലേക്ക് റഫർ ചെയ്യാം. ഇതിൽ അംഗീകാരം ലഭിക്കുകയാണെങ്കിൽ, ലാബിന്റെ സ്ഥാപിത മാനദണ്ഡങ്ങൾക്കനുസൃതമായി ലാബ് ക്ലിനിക്കുകൾ അവരുടെ മെഡിക്കൽ, ഫങ്ഷണൽ സ്റ്റാറ്റസ് ഉൾപ്പെടുന്ന വിദ്ഗധ സൗകര്യങ്ങളിലേക്ക് രോഗിയെ ഷെഡ്യൂൾ ചെയ്യും.