Qatar
ബനി ഹജർ ഇന്റർചേഞ്ചിൽ ദിവസവും 5 മണിക്കൂർ റോഡ് അടച്ചിടും
ബനി ഹജർ ഇന്റർചേഞ്ച് രണ്ടാഴ്ച കാലയളവിൽ എല്ലാ ദിവസവും അർദ്ധരാത്രി 12 മുതൽ രാവിലെ 5 വരെ, അഞ്ച് മണിക്കൂർ വീതം അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി-അഷ്‌ഗൽ അറിയിച്ചു. ദുഖാൻ മുതൽ ബാനി ഹജർ വരെയും ബാനി ഹാജർ മുതൽ ദോഹ വരെയുമാണ് അടച്ചിടുക.
ഇന്ന് (നവംബർ 11) അർദ്ധരാത്രി മുതൽ ആരംഭിച്ച് നവംബർ 25 വരെയാണ് അടച്ചിടൽ കാലയളവ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് ഖലീഫ അവന്യൂ പ്രോജക്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്.
ദുഖാൻ റോഡിലും അൽ ഷഹാമ സ്ട്രീറ്റിലും ബനി ഹജറിലേക്കും ദോഹയിലേക്കും പോകുന്ന റോഡ് യാത്രക്കാർ, അൽ റയ്യാൻ റോഡിലെ അൽ ഷാഫി ഇന്റർചേഞ്ചിൽ വച്ച് യു-ടേൺ ചെയ്തു തിരിഞ്ഞുപോകണമെന്നു അഷ്‌ഗൽ നിർദ്ദേശിച്ചു.