Qatar

സ്വകാര്യ ബോട്ടുകൾക്കുള്ള നിയന്ത്രണങ്ങളിൽ മാറ്റം

ദോഹ: സ്വകാര്യ ബോട്ടുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി പൊതുജനാരോഗ്യ മന്ത്രാലയം (MoPH). രാജ്യത്ത് കൊവിഡ്-19 നിയന്ത്രണങ്ങൾ ക്രമാനുഗതമായി നീക്കം ചെയ്യുന്നതിന്റെ നാലാം ഘട്ടത്തിന് അനുസൃതമായാണ് പുതിയ മാറ്റം.

50% ശേഷിയിൽ പരമാവധി 40 ആളുകളെ (ഇതിൽ വാക്സീൻ സ്വീകരിക്കാത്ത 5 പേരെ മാത്രം) വരെ മാത്രം അനുവദിച്ച് വാടക, വിനോദയാത്ര/ടൂറിസ്റ്റിക് ബോട്ടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം, വ്യക്തിഗത ബോട്ടുകൾക്ക് പരമാവധി 12 ആളുകൾക്ക് വരെ പൂർണ്ണ ശേഷിയോടെ പ്രവർത്തിക്കാം.

എല്ലാ നാവികമേഖല ജീവനക്കാരും നിർബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button