Qatar

ഒമിക്രോൺ: മൊസാംബിക്കിൽ നിന്നുള്ള സർവീസും നിർത്തി ഖത്തർ എയർവേയ്‌സ്

ദോഹ: പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ് ഭീതിയുടെ പശ്ചാത്തലത്തിൽ തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നിന്നും യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. നേരത്തെ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ രാജ്യങ്ങളിൽ നിന്ന് എയർലൈൻ സർവീസ് നിർത്തിയിരുന്നു.

അതേസമയം, മൊസാംബിക്ക് ഉൾപ്പെടെ ഈ രാജ്യങ്ങളിലേക്ക് യാത്രക്കരെ കൊണ്ടുവിടുന്നതിൽ തടസ്സമില്ലെന്നു കമ്പനി അറിയിച്ചു.

ഈ മാറ്റങ്ങൾ ബാധിക്കുന്ന യാത്രക്കാർ സഹായത്തിനായി, ഖത്തർ എയർവേയ്‌സ് കെയറുമായി നേരിട്ടോ, അതാത് ട്രാവൽ ഏജന്റുമാർ വഴിയോ ബന്ധപ്പെടണമെന്നും എയർലൈൻ വ്യക്തമാക്കി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button