Qatar

ഖത്തറിൽ പട്ടാമ്പി സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ദോഹ: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഖത്തറിൽ മരണപ്പെട്ടു. പട്ടാമ്പി സ്വദേശി കല്ലന്‍ കുന്നന്‍ ഉസ്മാന്‍ (46) ആണ് മരിച്ചത്. താമസ സ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പട്ട ഉസ്മാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബൂഹമൂറില്‍ ന്യൂ ദോഹ ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തി വരികയായിരുന്നു അദ്ദേഹം. മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടിലെത്തിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button