മെട്രാഷ്2 വിൽ നാഷണൽ അഡ്രസ്സ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെ
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനായ മെട്രാഷ്2 വിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ വ്യക്തികൾക്കും കമ്പനികൾക്കുമുള്ള നാഷണൽ അഡ്രസ്സ് സർട്ടിഫിക്കറ്റും ബന്ധപ്പെട്ട സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനായുള്ള വ്യക്തിഗത ആപ്ലിക്കേഷനുകൾക്ക്, ഹോം പേജിലെ ‘നാഷണൽ അഡ്രസ്’ എന്ന ഓപ്‌ഷനിലേക്കാണ് പോകേണ്ടത്. ശേഷം ‘ആഡ് നാഷണൽ അഡ്രസ്’ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘നാഷണൽ അഡ്രസ് സർട്ടിഫിക്കറ്റ്’ എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യാം.
സർട്ടിഫിക്കറ്റിലേക്ക് ആവശ്യമായ വിവരങ്ങൾ നൽകുകയാണ് തുടർന്ന് ചെയ്യേണ്ടത്. ഓപ്‌ഷനുകളിൽ നിന്ന് ആവശ്യമെങ്കിൽ ഒന്നിലധികം അഡ്രസ്സുകൾ (ഹോം അഡ്രസ്സ്, വർക്ക് അഡ്രസ്സ്, മറ്റുള്ളവ) സെലക്ട് ചെയ്ത് വിവരങ്ങൾ നൽകാൻ അവസരമുണ്ട്.
സർട്ടിഫിക്കറ്റ് ലഭ്യമാകേണ്ട ഭാഷ (ഇംഗ്ലീഷ്/അറബിക്) യും അപേക്ഷകൻ തിരഞ്ഞെടുക്കണം. ശേഷം, സർട്ടിഫിക്കറ്റ് അയക്കേണ്ട മെയിൽ അഡ്രസ്സ് നൽകുക. അപേക്ഷ ഫീസായി 10 ഖത്തർ റിയാൽ അടക്കണം. പേയ്‌മെന്റ് വിവരങ്ങൾ നൽകിയ ശേഷം അപേക്ഷ കൺഫേം ചെയ്ത് അവസാനിപ്പിക്കാം.