ഓൾഡ് ദോഹ പോർട്ട് ആദ്യത്തെ ഫിഷിങ് എക്‌സിബിഷനായി ഒരുങ്ങി, പ്രവേശനം സൗജന്യം

ഏപ്രിൽ 9 മുതൽ 12 വരെ മിന പാർക്കിൽ നടക്കുന്ന ആദ്യത്തെ ഫിഷിങ് എക്‌സിബിഷന് ഓൾഡ് ദോഹ പോർട്ട് ഒരുങ്ങി. ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെ നടക്കുന്ന ഈ പരിപാടിയിൽ എല്ലാവർക്കും പ്രവേശനം സൗജന്യമാണ്. കടലിനെയും മത്സ്യബന്ധനത്തെയും സ്നേഹിക്കുന്ന എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഫാമിലി ഫ്രണ്ട്ലി പരിപാടിയാണിത്.
ഖത്തറിൽ നിന്നും മേഖലയിൽ നിന്നുമുള്ള 30-ലധികം ഫിഷിങ് ബ്രാൻഡുകൾ ഇതിൽ പങ്കെടുക്കും. സന്ദർശകർക്ക് ലൈവ് ഷോകൾ, രസകരമായ പ്രവർത്തനങ്ങൾ, ഫിഷിങ് കോംപിറ്റിഷൻ എന്നിവ ആസ്വദിക്കാം. പരമ്പരാഗതവും ആധുനികവുമായ മത്സ്യബന്ധന ഉപകരണങ്ങളും പ്രദർശനത്തിലുണ്ടാകും.
പ്രാദേശിക, തീരദേശ ശൈലിയിലുള്ള വിഭവങ്ങൾ നൽകുന്ന ഭക്ഷണ, പാനീയ സ്റ്റാളുകൾ പരിപാടിയുടെ ഭാഗമായി സജ്ജീകരിക്കും. പ്രത്യേക മെനു ഇനങ്ങൾ നൽകുന്ന റസീഫ് റെഗാഗ്, സൊസൈറ്റി തുടങ്ങിയ പ്രശസ്‌തമായ പേരുകൾ ഇതിലുണ്ടാകും
ഇന്റർനാഷണൽ സ്പിയർഫിഷിംഗ് അക്കാദമി, ഐൻ സിനാൻ മറൈൻ, അൽ സബാന ഫിഷിംഗ്, സിൽവർ ഫിഷ്, തുടങ്ങിയവ പ്രദർശനത്തിലെ ചില വലിയ ബ്രാൻഡുകളിൽ ഉൾപ്പെടുന്നു. മത്സ്യബന്ധന പ്രേമികൾക്കുള്ള ഏറ്റവും പുതിയ ഉപകരണങ്ങളും ഉൽപ്പന്നങ്ങളും അവർ പ്രദർശിപ്പിക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE