WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. കാസർകോട് തളങ്കര സ്വദേശി പടിഞ്ഞാർകുന്നിൽ അസീബ് (34) ആണ് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് (ചൊവ്വാഴ്ച) ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

അൽ വക്രയിൽ ഇൻ ലാൻഡ് ട്രാവൽ ആൻഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യ ഭാര്യ ഫാത്തിമ ജുമാന, മക്കൾ ഹനിയ ഫാത്തിമ, അബ്ദുൽ ഹലീം എന്നിവർ ഖത്തറിലുണ്ടായിരുന്നു. അസുഖ വിവരത്തെ തുടർന്ന് ഉമ്മയും സഹോദരനും ഭാര്യാ മാതാവും ഉൾപെടെ ദോഹയിൽ എത്തിയിരുന്നു.

മാലിക്, ഹവ്വാബി എന്നിവർ മാതാപിതാക്കൾ ആണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button