WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

പുതുവത്സരത്തിന് സ്വാഗതം ചൊല്ലി 5-ദിവസത്തെ ‘മിഡ്നൈറ്റ് സെയിലു’മായി റവാബി ഹൈപ്പർമാർക്കറ്റ്

2024-നെ ആഘോഷപര്യന്തമാക്കാൻ റാവാബി ഹൈപർമാർക്കറ്റിന്റെ 5-ദിവസം നീളുന്ന “മിഡ്നൈറ്റ് സെയിൽ” ഡിസംബർ 27 മുതൽ ഡിസംബർ 31 വരെ എല്ലാ റാവാബി ഔട്ട്ലെറ്റുകളിലും രാത്രി 11:00 മണി മുതൽ പുലർച്ചെ 2:00 മണി വരെ നടക്കും. 

വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്കുള്ള അതുല്യമായ ഓഫറുകൾ നൽകിക്കൊണ്ട്, രാവിന്റെ വൈഭവത്തിൽ മിനുക്കിയ ഈ വിൽപ്പന പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് റാവാബി ഹൈപർമാർക്കറ്റ് സമർപ്പിക്കുന്ന നന്ദിയുടെ പ്രതീകമാണ്. പുതുവത്സരത്തിലേക്ക് മികച്ച വിലക്കുറവുകൾക്കൊപ്പം കടന്നുചെല്ലാൻ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. 

ഓരോ ദിവസവും വ്യത്യസ്ത ഉൽപ്പന്നങ്ങളിൽ അദ്ഭുതകരമായ ഓഫറുകൾ ഒരുക്കുന്നതിനാൽ എല്ലാ രാത്രിയും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നു.

ഇലക്ട്രോണിക്സ്, ഗ്രോസറീസ്, ഗൃഹോപകരണങ്ങൾ, പച്ചക്കറി, മറ്റുപല ഉൽപ്പന്നങ്ങൾ എന്നിവയിൽ അതിശയകരമായ വിലക്കിഴിവുകൾ ലഭ്യമാണ്. നിങ്ങളുടെ ഗാഡ്ജറ്റുകൾ പുതുക്കാനോ, ദിനംപ്രതി ആവശ്യമുള്ള ഉൽപ്പന്നങ്ങൾ സംഭരിക്കാനോ, അവധിക്കാല വിരുന്നിനുള്ള വിഭവങ്ങൾ തയാറാക്കാനോ, ഏതുമാകട്ടെ റാവാബി ഹൈപർമാർക്കറ്റിൽ മിഡ്നൈറ്റ് സെയിലിൽ സകലതും ഒരുക്കിയിട്ടുണ്ട്.

“ഞങ്ങളുടെ സ്നേഹമുള്ള ഉപഭോക്താക്കളുടെ പിന്തുണയ്ക്കുള്ള നന്ദിപ്രകടനത്തിന്റെ ഭാഗമായാണ് ഈ മിഡ്നൈറ്റ് സെയിൽ ഒരുക്കുന്നത്. പുതുവത്സരാഘോഷങ്ങളിൽ കൂടുതൽ സന്തോഷവും മൂല്യവും നൽകാൻ ഇതു സഹായിക്കും,” ഗ്രൂപ്പ് ജനറൽ മാനേജർ ശ്രീ. കന്നു ബേക്കർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: www.rawabihypermarket.com അല്ലെങ്കിൽ സമീപത്തെ റാവാബി സ്റ്റോറിൽ സന്ദർശിക്കുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button