Qatar

കോർണിഷ് മെട്രോ സ്റ്റേഷനിൽ ഇന്ന് മുതൽ എക്സിറ്റ് മാത്രം; ദോഹ മെട്രോ സർവീസ് നീട്ടി

കോര്‍ണിഷ് മെട്രോ സ്‌റ്റേഷനില്‍ ഇന്ന് മുതല്‍ ഡിസംബര്‍ 19 വരെ എക്‌സിറ്റ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ദോഹ മെട്രോ അറിയിച്ചു. പകരം ഉപഭോക്താക്കള്‍ക്ക് വെസ്റ്റ് ബേ ഖത്തര്‍ എനര്‍ജി, അല്‍ ബിദ സ്‌റ്റേഷനുകള്‍ യാത്രക്കായി പ്രയോജനപ്പെടുത്താം.

ഇന്ന് മുതല്‍ തന്നെ മറ്റു ചില മെട്രോ സ്‌റ്റേഷനുകളിലെ എന്‍ട്രന്‍സ്, എക്‌സിറ്റ് ഓപറേഷനുകളില്‍ മാറ്റം വരുമെന്നും ഖത്തര്‍ റയില്‍ വ്യക്തമാക്കി. വിവരങ്ങൾ ദോഹ മെട്രോ ട്വിറ്റർ പേജിൽ ലഭ്യമാണ്.

അതേസമയം, ഇന്ന് മുതൽ ഡിസംബർ 19 വരെ ദോഹ മെട്രോയുടേയും ലുസൈൽ ട്രാമിന്റെയും പ്രവർത്തന സമയം നീട്ടി. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6 മുതൽ പുലർച്ചെ 3 വരെയാണ് സർവീസ്. വെള്ളിയാഴ്ച രാവിലെ 9 മുതൽ പുലർച്ചെ 3 വരെയാണ് മെട്രോ സർവീസ് നടത്തുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button