Qatar
മെട്രോ ലിങ്ക് സേവനങ്ങൾ നാളെ മുതൽ റിലീജിയസ് കോംപ്ലക്‌സിലേക്കും, അറിയിപ്പുമായി ദോഹ മെട്രോ
മെട്രോലിങ്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി റിലീജിയസ് കോംപ്ലക്‌സിനു സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി മെട്രോലിങ്ക് ബസ് സർവീസ് നടത്തുമെന്ന് ദോഹ മെട്രോ പ്രഖ്യാപിച്ചു.
നാളെ, നവംബർ 24 മുതൽ, ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് റിലീജിയസ് കോംപ്ലക്‌സിന് സമീപമുള്ള പ്രദേശങ്ങളിലേക്ക് M141 ബസ് സർവീസ് നടത്തും.
വർക്കേഴ്‌സ് ഹെൽത്ത് സെൻ്റർ, റിലീജിയസ് കോംപ്ലക്‌സ്, ഫിലിപ്പൈൻ സ്‌കൂൾ ദോഹ, പാക് ഷാമ സ്‌കൂൾ, ബിർള പബ്ലിക് സ്‌കൂൾ, ഹാമിൽട്ടൺ ഇൻ്റർനാഷണൽ സ്‌കൂൾ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് ഇതിലൂടെ മെട്രോ കണക്റ്റിവിറ്റി ഉറപ്പാക്കും.
ബു സിദ്രയിലെ പ്രദേശങ്ങളിലേക്ക് മെട്രോ ലിങ്ക് സേവനം നീട്ടാനുള്ള തീരുമാനം നവംബർ ആദ്യം ദോഹ മെട്രോ പ്രഖ്യാപിച്ചിരുന്നു.