Qatar

മെകൈനീസിൽ ഇനി ക്വാറന്റീൻ 10 ദിവസം മതി

ദോഹ: വീട്ടുജോലിക്കാർ, കുറഞ്ഞ വേതനത്തിലുള്ള ജോലിക്കാർ മുതലായവർക്ക് ഇനി മെക്കനീസിലുള്ള നിർബന്ധിത ക്വാറന്റീൻ 10 ദിവസം മാത്രം. നിലവിൽ 10 ദിവസത്തെ ക്വാറന്റീൻ ആണ് ബുക്കിംഗിൽ ആവശ്യമായതായി കാണിക്കുന്നത്. നേരത്തെ ഇത് 15 ദിവസമായിരുന്നു. 

ഇതിനോടകം ബുക്ക് ചെയ്തവർക്കും ഈ ഇളവ് ബാധകമാകും. 9 ദിവസത്തെ ക്വാറന്റീനു ശേഷം കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആവുകയാണെങ്കിൽ പത്താം ദിവസം തന്നെ ചെക്ക് ഔട്ട് ചെയ്യാം. ബാക്കിയുള്ള ഓരോ ദിനത്തിനും 110 റിയാൽ വീതം റീഫണ്ട് ലഭിക്കും. റീഫണ്ട് ലഭിക്കുവാൻ DQMekaines@qatarairways എന്ന ഇമെയിലിൽ അഭ്യർത്ഥികുകയാണ് വേണ്ടത്.

ഖത്തറിലെ പുതിയ ട്രാവൽ നയത്തോടൊപ്പം, ഡിസ്കവർ ഖത്തറിൽ അടുത്ത ഒരു മാസത്തെക്കുള്ള ബുക്കിംഗുകൾ വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button