എൻആർഐ സർട്ടിഫിക്കറ്റ് അപേക്ഷ, അപ്പോയിന്മെന്റ് ഇല്ലാതെ ഇന്ത്യൻ എംബസ്സി സന്ദർശിക്കാം.
ദോഹ: ഖത്തറിലെ ഇന്ത്യക്കാർക്ക് എൻആർഐ സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കാനായി, എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 12:30 മുതൽ 1 മണി വരെ മുൻകൂർ അപ്പോയിന്മെന്റ് ഇല്ലാതെ ദോഹയിലെ ഇന്ത്യൻ എംബസി സന്ദർശിക്കാൻ അനുമതി നൽകിക്കൊണ്ട് എംബസ്സി തീരുമാനമായി. ഇന്ത്യയിലെ കോളേജുകളിൽ എൻആർഐ കാറ്റഗറിയിൽ അഡ്മിഷന് വേണ്ടി എൻആർഐ സർട്ടിഫിക്കട്ടിന്റെ ആവശ്യകത ഉയർന്നതാണ് തീരുമാനത്തിന് പിന്നിൽ.
അപ്പോയിന്മെന്റ് ഇല്ലാതെയുള്ള സന്ദർശാനുമതി എൻആർഐ സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ മാത്രമാണ്. എംബസിയുമായി ബന്ധപ്പെട്ട മറ്റെല്ലാ വിഷയങ്ങൾക്കും അപേക്ഷകൾക്കും മുൻകൂർ അനുമതി ആവശ്യമാണെന്നും ഇന്ത്യൻ എംബസി ട്വിറ്റർ പേജിലൂടെ അറിയിച്ചു.
അതേ സമയം, പരിപാടികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ നേരിട്ട് അറിയിക്കാനായി ഇന്ത്യൻ എംബസി ആരംഭിച്ച ഓണ്ലൈൻ രെജിസ്ട്രേഷനിൽ (https://indianembassyqatar.gov.in/indian_national_reg) രെജിസ്റ്റർ ചെയ്യാൻ ഖത്തറിലെ ഇന്ത്യക്കാരോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. റെജിസ്ട്രേഷൻ നിർബന്ധമല്ല.
In view of high demand for "NRI Certificate" for admissions in colleges in India under NRI category, Embassy has decided to allow applicants to visit between 12:30 PM to 1:00 PM on any working day, without any prior appointment, to submit the application for NRI certificate.
— India in Qatar (@IndEmbDoha) July 16, 2021