
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററും നസീംഹെൽത്ത് കെയറും സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 7 ന് സി റിംഗ് റോഡ് നസീം മെഡിക്കൽ സെന്ററിൽ വച്ച് രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ നടക്കും. സാധാരണ നടത്തപെടുന്ന ക്യാമ്പുകളിൽ നിന്നും വ്യത്യസ്തമായി സ്‌ക്രീനിങ്ങിന് ശേഷം ആവശ്യമുള്ളവർക്ക് വ്യത്യസ്ത സ്പെഷ്യലിസ്റ്റ് ഡോക്ടർ മാരുടെ സേവനങ്ങളും, ലാബ് ടെസ്റ്റുകളും ലഭ്യമായിരിക്കും.

കാർഡിയോളജി, നെഫ്റോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, സ്ത്രീരോഗ വിഭാഗം, കണ്ണ് രോഗ വിഭാഗം, ദന്തരോഗ വിഭാഗം എന്നീ സ്പെഷ്യലിറ്റി സേവനങ്ങള്‍ ജനറൽ ചെക്കപ്പിന് ശേഷം നിർദ്ദേശിക്കുന്നവർക്ക് ലഭ്യമായിരിക്കും.
കൂടാതെ ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് രക്ത ദാന ക്യാമ്പും സംഘടിപ്പിക്കും.
രജിസ്ട്രേഷൻ പരിമിതപ്പെടുത്തിയത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് താഴെ കാണിച്ച ഫോം ഫിൽ ചെയ്തു ഓരോരുത്തരും രജിസ്ട്രേഷൻ ഉറപ്പുവരുത്തണമെന്ന് സംഘാടകർ അറിയിച്ചു.
https://forms.gle/da4hiXL8zh5MMMfE7
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp