Qatar

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി വീട്ടമ്മ മരണപ്പെട്ടു

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മക്ക് ദാരുണ മരണം. പുതിയങ്ങാടി പരേതനായ കെ കുഞ്ഞായിൻ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ (67) ആണ് മരിച്ചത്. പരേതനായ സക്കാത്ത് വീട് അബൂബക്കർ കോയയുടെയും പൊന്മാടത്ത് ബീവിയുടെയും മകളാണ്.

മക്കൾ: കെ സീന (ഹിമായത്ത് സ്കൂൾ ടീച്ചർ), കെ ഷമീർ, കെ സുനിത (കോഴിക്കോട് കോർപ്പറേഷൻ), കെ ശബം അബ്ദുൽ അസീസ് (അധ്യാപിക ഭവൻസ് പബ്ലിക് സ്കൂൾ, ദോഹ).

മരുമക്കൾ: വലിയകത്ത് യാസിദ് മുഹമ്മദ് (കള്ളിയത്ത് ടി എം ടി), പാറ്റയിൽ സലിം (കാരന്തൂർ മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ), തൃശ്ശൂർ മാറാത്ത് അബ്ദുൽ അസീസ് (ഖത്തർ).

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Back to top button