Qatar

ഖത്തറിലേക്ക് സ്പെയർപാർട്ട്സിനുള്ളിൽ കടത്താൻ ശ്രമിച്ചത് 7 കിലോയോളം കഞ്ചാവ്

ഖത്തറിലേക്കു കഞ്ചാവ് കടത്താനുള്ള ശ്രമം എയർ കാർഗോ-പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തടഞ്ഞു. സ്പെയർ പാർട്സ് കയറ്റുമതിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 6.885 കിലോഗ്രാം കഞ്ചാവാണു പിടികൂടിയത്. ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്നാണ് കയറ്റുമതിയെന്ന് കസ്റ്റംസ് അറിയിച്ചു.

നിരോധിത ലഹരിപദാർത്ഥങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവർക്ക് കസ്റ്റംസ് അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുമ്പോഴും സമാന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഏറ്റവും നൂതന ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷയടക്കം നിരീക്ഷിക്കുന്നതിനും കള്ളക്കടത്തുകാർ സ്വീകരിക്കുന്ന ഏറ്റവും പുതിയ ശൈലികളെക്കുറിച്ച് അറിയുന്നതിനും നിരന്തര പരിശീലനം ഉൾപ്പെടെ സർവ മാർഗങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർ അവലംബിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button