Qatar

ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓപ്പൺ ഹൗസ് ജൂലൈ 29 ന്

ദോഹ: ഐസിബിഎഫുമായി സഹകരിച്ച് ദോഹയിലെ ഇന്ത്യൻ എംബസി നടത്തുന്ന പ്രതിമാസ ഓപ്പൺ ഹൗസ് ഈ മാസം 29 ന് എംബസ്സിയിൽ വച്ച് നടക്കും. എല്ലാ മാസവും അവസാന വ്യാഴാഴ്ച്ച നടക്കാറുള്ള ഇവന്റ് ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ അറിയിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ്. ഇപ്രാവശ്യം നേരിട്ടും ഓണ്ലൈനിലൂടെയും ഇവന്റ് നടക്കും. 

വൈകിട്ട് 3 മുതൽ 4 വരെ നേരിട്ടും 4 മുതൽ 6 വരെ സൂം, ഫോണ് കാൾ എന്നിവയിലൂടെയും പരാതികൾ അവതരിപ്പിക്കാം. മുൻകൂട്ടി അപ്പോയിന്മെന്റ് ആവശ്യമില്ല. പങ്കെടുക്കാനുള്ള ഫോണ് നമ്പർ: 5041 1241;  8301 392 4063 എന്ന സൂം ഐഡി വഴിയും 121700 എന്ന പാസ്‌കോഡ് ഉപയോഗിച്ചും പരിപാടിയിൽ പങ്കെടുക്കാം.

ഇന്ത്യൻ അംബാസിഡർ ദീപക്ക് മിത്തലും ഐസിബിഎഫ് ഭാരവാഹികളും ഓപ്പൺ ഹൗസിൽ പരാതിക്കാർക്ക് മറുപടി നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button