കോർണിഷ് സ്ട്രീറ്റ് ഓഗസ്റ്റ് 6 മുതൽ താത്‌കാലിമായി അടച്ചിടും
കോർണിഷ് സ്ട്രീറ്റിലെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 6 വെള്ളിയാഴ്ച രാത്രി 12 മുതൽ ഓഗസ്റ്റ് 10 ചൊവ്വാഴ്ച്ച പുലർച്ചെ 5 വരെ സ്ട്രീറ്റിലെ രണ്ട് ദിശകളിലേക്കുമുള്ള റോഡ് അടക്കുമെന്ന് പബ്ലിക് വർക്ക്‌സ് അതോറിറ്റി അഷ്‌ഖൽ അറിയിച്ചു. വേനൽ, സ്‌കൂൾ അവധിക്കാലങ്ങളിലായാണ് കോർണിഷ് സ്ട്രീറ്റിലെ നിർമാണപ്രവർത്തനങ്ങളും വഴിതിരിച്ചുവിടലും ആസൂത്രണം ചെയ്തത്. ഒപ്പം അൽ ബിദ് പാർക്ക്, അൽ റുമൈല ഗ്രാന്റ് ഹമദ് സ്ട്രീറ്റ്, തുടങ്ങിയവയ്ക്ക് സമീപമുള്ള തെരുവുകളും അടക്കുന്നുണ്ട്. അതേ സമയം, പബ്ലിക് ട്രാൻസ്‌പോർട്ടും അടച്ചിട്ട റോഡുകളിൽ കാൽനടയാത്രക്കാരേയും അനുവദിക്കുമെന്നും അഷ്ഖൽ അറിയിച്ചു.
എല്ലാ 10 മുതൽ 15 മിനിറ്റ് ഇടവേളകളിലും പബ്ലിക്ക് ബസ്സുകൾ സർവീസ് നടത്തും. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 2 മുതൽ രാത്രി 11 വരെയും, ശനിയും ഞായറും രാവിലെ 6 മുതൽ രാത്രി 11 വരെയുമാവും സർവീസ്. വെള്ളിയാഴ്ചകളിൽ അടച്ചിടുന്നത് ഒഴിച്ചാൽ ദോഹ മെട്രോയും പതിവ് പോലെ സർവീസ് തുടരും.
സ്വകാര്യ വാഹനങ്ങളിലുള്ള റോഡ് യാത്രക്കാർ തന്നിരിക്കുന്ന മാപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ മറ്റു ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട അഷ്‌ഖൽ, യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങളിൽ ക്ഷമ ചോദിക്കുകയും ചെയ്തു. സംശയങ്ങൾക്ക് 24/7 കാൾ സർവീസായ 188 ൽ വിളിക്കാം. അല്ലെങ്കിൽ അഷ്ഖലിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ചോദിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
#Ashghal: temporary traffic closure on both sides of Corniche Street from 12am on Friday 06 Aug 2021 to 5am on Tuesday 10 Aug 2021 to facilitate completion of some works of Corniche Street development project. @trafficqa https://t.co/yIL85SsAPN pic.twitter.com/xgqtdQfDLL
— هيئة الأشغال العامة (@AshghalQatar) July 25, 2021