Qatar

ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ജോലി; തട്ടിപ്പിൽ പണം നഷ്ടമായി മലയാളികൾ

ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റുന്ന തട്ടിപ്പുകളിൽ ജാഗ്രത. സമീപ ദിവസങ്ങളിലായി ഇത്തരം ഏതാനും കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തട്ടിപ്പിനിരയായവരിൽ മലയാളികൾ ആണ് കൂടുതലെന്നതും ശ്രദ്ധേയമാണ്. മലയാളികൾ ആയ വ്യാജ ഏജന്റുമാർ തന്നെയാണ് പലരെയും കബളിപ്പിച്ചതും.

പണം തിരികെ ആവശ്യപ്പെട്ട പലർക്കും ചെക്ക് നൽകി സെറ്റിൽമെന്റ് ഉണ്ടാക്കി. എന്നാൽ ഇവ വണ്ടിചെക്കുകൾ ആണെന്ന് മനസ്സിലാവുന്നതോടെ ഇരകൾ വീണ്ടും കബളിക്കപ്പെടുന്നു.

ഹമദ് മെഡിക്കൽ കോർപറേഷന്റെ പേരിൽ ഹെൽത്ത് കാർഡ് പുതുക്കലുമായി ബന്ധപ്പെട്ടും വ്യാജ സന്ദേശങ്ങളിലൂടെ തട്ടിപ്പ് നടക്കുന്നുണ്ട്. HMC പോലുള്ള സ്ഥാപനങ്ങൾ ഒരിക്കലും പണം ആവശ്യപ്പെട്ട് ജോലി വാഗ്ദാനം നൽകില്ലെന്ന സാമാന്യ ധാരണ മാത്രമാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി. ഖത്തറിലെ മുൻനിര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏത് തരം ജോലി വാഗ്ദാനങ്ങളും ഒഫിഷ്യൽ സ്രോതസുകളിൽ നിന്ന് വെരിഫൈ ചെയ്യാനാവും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button