Qatar

ഡിസംബർ 31 മുതൽ ദോഹ എയർപോർട്ടിലെ വിമാനങ്ങൾ ഹമദ് എയർപോർട്ടിൽ സർവീസ് പുനരാരംഭിക്കും

ദോഹ: ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ സർവ്വീസ് നടത്തി വരുന്ന 13 എയർലൈനുകൾ 2022 ഡിസംബർ 31 ശനിയാഴ്ച മുതൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (എച്ച്ഐഎ) പ്രവർത്തനം പുനരാരംഭിക്കും. ദോഹ എയർപോർട്ടിലെ ഈ 13 എയർലൈനുകളുടെ അവസാന ദിവസം 2022 ഡിസംബർ 30 വരെ മാത്രമാണ്.

സർവീസ് പുനരാരംഭിക്കുന്ന എയർലൈനുകൾ താഴെ പറയുന്നു:

  • എത്തിഹാദ് എയർവേസ്
  • ഫ്ലൈ ദുബായ്
  • എയർ അറേബ്യ
  • പെഗാസസ് എയർലൈൻസ്
  • സലാം എയർ
  • ഹിമാലയ എയർലൈൻസ്
  • പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്
  • ജസീറ എയർവേസ്
  • നേപ്പാൾ എയർലൈൻസ്
  • ടാർകോ ഏവിയേഷൻ
  • ബദർ എയർലൈൻസ്
  • എത്യോപ്യൻ എയർലൈൻസ്
  • എയർ കെയ്റോ

2022 സെപ്തംബർ 15 മുതലാണ് ദോഹയിലെ രണ്ടാമത്തെ വിമാനത്താവളമായ DIA യിൽ 13 എയർലൈനുകൾ അവയുടെ പ്രവർത്തനം ആരംഭിച്ചത്. സിറ്റി സെന്ററിൽ നിന്ന് 15 മിനിറ്റ് അകലെയും ഫിഫ ലോകകപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളിൽ നിന്ന് 30 മിനിറ്റിനുള്ളിലും സ്ഥിതിചെയ്യുന്ന വിമാനത്താവളാണ് ഇത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button