Qatar
ലുസൈൽ ബൊളിവാഡ് വീണ്ടും തുറക്കുന്നു

ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾക്ക് ശേഷം ലുസൈൽ ബൊളിവാർഡ് സ്ട്രീറ്റ് വീണ്ടും തുറക്കുന്നതായി ലുസൈൽ സിറ്റി അറിയിച്ചു. 2025 ഓഗസ്റ്റ് 9 മുതലാണ് ബൊളിവാർഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്നത്.
“ഏവരെയും തിരികെ സ്വാഗതം ചെയ്യുന്നതിനായി പ്രധാന ലുസൈൽ ബൊളിവാർഡ് ഇപ്പോൾ തുറന്നിരിക്കുന്നു,” ലുസൈൽ സിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രസ്താവനയിൽ പറഞ്ഞു. സന്ദർശകരുടെ തുടർച്ചയായ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.




