Qatar

എക്‌സ്‌പോ ദോഹയിൽ ചൊവ്വാഴ്ച ലഖ്‌വിയ ഫോഴ്‌സിന്റെ ആകാശ സ്റ്റണ്ടുകൾ കാണാം

എക്‌സ്‌പോ ദോഹയിൽ ആകാശ സാഹസികതയുമായി ഖത്തറിന്റെ ഇൻ്റേണൽ സെക്യൂരിറ്റി ഫോഴ്സായ ലഖ്‌വിയ. ജനുവരി 30 ചൊവ്വാഴ്ച ലഖ്വിയ സ്കൈഡൈവിംഗ് ടീമിന്റെ പാരച്യൂട്ട് ജമ്പുകൾക്കും സ്‌കൈ സ്റ്റണ്ടുകൾക്കും എക്‌സ്‌പോ ദോഹ സാക്ഷ്യം വഹിക്കും.

ലെഖ്‌വിയ പാരച്യൂട്ട് ടീം ഇൻ്റർനാഷണൽ സോണിന് ആയിരക്കണക്കിന് അടി ഉയരത്തിൽ എക്‌സ്‌പോ ഹൗസിന് മുന്നിൽ വൈകുന്നേരം 4:30 മുതലാണ് പ്രദർശനം. ഇവന്റിൽ പ്രവേശനം സൗജന്യമാണ്. 

“ലെഖ്‌വിയ ഇൻ്റേണൽ സെക്യൂരിറ്റി ഫോഴ്‌സ് പാരച്യൂട്ട് ടീമുമായി സഹകരിച്ച് പാരച്യൂട്ടിംഗ് ഷോ കാണാൻ കൃത്യസമയത്ത് എത്തിച്ചേരുക,” എക്‌സ്‌പോ 2023 ദോഹ അതിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button