Uncategorized
ഇന്ത്യയിൽ നിന്ന് വിമാനസർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: ഇന്ത്യ, നേപ്പാൾ, ഇൗജിപ്ത്, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകി കുവൈത്ത് മന്ത്രിസഭ. ബുധനാഴ്ച രാത്രി ചേർന്ന മന്ത്രിസഭ യോഗത്തിലാണ്, നാട്ടിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടായത്.
കുവൈറ്റ് മന്ത്രിസഭയുടെ കൊറോണ എമർജൻസി കമ്മിറ്റി നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായായിരിക്കും അനുമതിയെന്ന് അധികൃതർ അറിയിച്ചു. കുവൈത്ത് അംഗീകൃത വാക്സിനേഷൻ (ഫൈസർ, മോഡേണ, ആസ്ട്രസെനക, ജോൺസൻ ആൻഡ് ജോൺസൻ) പൂർത്തിയാക്കിയവർക്കായിരിക്കും പ്രവേശന അനുമതി. യാത്രക്ക് 72 മണിക്കൂർ മുമ്പുള്ള നെഗറ്റീവ് പി.സി.ആർ പരിശോധന ഫലവും ഉണ്ടായിരിക്കണം.