Uncategorized

ഇന്ത്യയിൽ നിന്ന് വിമാനസർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യ, നേപ്പാൾ, ഇൗജിപ്ത്, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകി കുവൈത്ത് മന്ത്രിസഭ.  ബുധനാഴ്ച രാത്രി ചേർന്ന മന്ത്രിസഭ യോഗത്തിലാണ്, നാട്ടിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടായത്.

കുവൈറ്റ് മന്ത്രിസഭയുടെ കൊറോണ എമർജൻസി കമ്മിറ്റി നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക്​ അനുസൃതമായായിരിക്കും​ അനുമതിയെന്ന്​ അധികൃതർ അറിയിച്ചു. കുവൈത്ത്​ അംഗീകൃത വാക്​സിനേഷൻ (ഫൈസർ, മോഡേണ, ആസ്​ട്രസെനക, ജോൺസൻ ആൻഡ്​ ജോൺസൻ)​ പൂർത്തിയാക്കിയവർക്കായിരിക്കും പ്രവേശന അനുമതി. യാത്രക്ക്​ 72 മണിക്കൂർ മുമ്പുള്ള നെഗറ്റീവ് പി.സി.ആർ പരിശോധന ഫലവും ഉണ്ടായിരിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button