Uncategorized

2027 ഖത്തർ ദേശീയ കായിക ദിനം ഫെബ്രുവരി 9-ന്; റമദാൻ സ്‌പെഷ്യൽ

ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദിനം ആചരിക്കുന്നത്. വിശുദ്ധ റമദാൻ മാസത്തിൽ വരുന്നതിനാൽ ‘റമദാൻ… എ ഗോൾഡൻ ഓപ്പർച്യൂണിറ്റി’ (Ramadan… a Golden Opportunity) എന്ന പ്രമേയത്തിന് കീഴിലാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത്.

നോമ്പ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കായിക പ്രവർത്തനങ്ങൾ രണ്ട് സമയങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ലഘുവായ ശാരീരിക വ്യായാമങ്ങൾ, നടത്തം, ജോഗിംഗ്, സൈക്ലിംഗ് തുടങ്ങിയ ലളിതമായ പ്രവർത്തനങ്ങൾ വൈകുന്നേരം 3 മണി മുതൽ 5 മണി വരെ നടക്കും.

കൂടാതെ നീന്തൽ, ഫുട്ബോൾ, വോളിബോൾ, പരമ്പരാഗത കളികൾ, മറ്റ് കഠിനമായ വ്യായാമങ്ങൾ എന്നിവ തറാവീഹ് നമസ്കാരത്തിന് ശേഷം രാത്രി 9 മണി മുതൽ 11:30 വരെയുള്ള സമയത്തും ഉണ്ടായിരിക്കുന്നതാണ്.

Related Articles

Back to top button